
അവസാന വർഷ ബി.ബി.എ (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ - റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 – 2020 അഡ്മിഷൻ & മേഴ്സിചാൻസ് - 2016 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ആലപ്പുഴ എസ്.ഡി കോളേജിലും പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ് കോളേജിലും, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളേജിലും പരീക്ഷ എഴുതണം. തിരുവനന്തപുരം ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച മേഴ്സിചാൻസ്, സപ്ലിമെന്ററി - 2016, 2017, 2019, 2020 അഡ്മിഷൻ വിദ്യാർത്ഥികളും റഗുലർ - 2021 അഡ്മിഷൻ ആൺകുട്ടികളും കേശവദാസപുരം എം.ജി കോളേജിലും റഗുലർ - 2021 അഡ്മിഷൻ പെൺകുട്ടികൾ വഴുതയ്ക്കാട് ഗവൺമെന്റ് വിമൻസ് കോളേജിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് ലഭിക്കുന്നതാണ്.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ 21 വരെ നടത്തും.
എം.ജി സർവകലാശാല പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി.എസ് ബി.കോം മോഡൽ 1 (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017-21 അഡ്മിഷൻ സപ്ലിമെന്ററി ജൂലായ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നും, രണ്ടും സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ ഇംഗ്ലീഷ് (2016,2017,2018 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ (സി.ബി.സി.എസ് 2022 അഡ്മിഷൻ റഗുലർ, 2017-21 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2024 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാകമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും 8ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭ്യമാക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് എന്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, സ്കിൽഡ് വർക്കർ തസ്തികകളിലാണ് നിയമനം. കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ തസ്തികയ്ക്കുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ / സി.വി എന്നിവ ബോർഡിന്റെ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സംഗമഗ്രാമ മാധവന്റെ പേരിൽ
ഗണിതശാസ്ത്ര പഠനകേന്ദ്രം
തിരുവനന്തപുരം: ഗണിത ശാസ്ത്രത്തിൽ തനത് സംഭാവന നൽകിയ സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലാണ് പഠനകേന്ദ്രം. കേരള സർവകലാശാല സംസ്കൃത വിഭാഗം സംഘടിപ്പിച്ച അന്തർദ്ദേശീയ സെമിനാറും ഗവേഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകപ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ ജെയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവൻ, ത്രികോണമിതി, ജ്യാമിതി, കാൽക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നു.