
പൂവാർ: പനതപുരം സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രതിമാസ ചർച്ച, യുണൈറ്റഡ് ചർച്ച് ഇന്റർനാഷണലിന്റെ (ആഗോള ഐക്യ സഭ) ആഭിമുഖ്യത്തിൽ പട്ട്യക്കാല ജംഗ്ഷനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്ററിൽ അഡ്വ.സി.കെ വത്സലകുമാർ ഉദ്ഘാടനം ചെയ്തു.യു.സി.ഐ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ ഡോ.പനതപുരം മേത്യൂ സാം അനുഗ്രഹ പ്രഭാഷണവും ഹേഹ കാം പ്രേംദാസ് സ്വാമിദാസ് യഹൂദി ഇവ് റീത് സങ്കീർത്തന ആലാപവും നടത്തി. ഡോ.ബി.ആർ അംബേദ്കർ ചിന്തകളുടെ പ്രസക്തി എന്ന ബിഷപ്പിന്റെ ലേഖനത്തെ ആധാരമാക്കി അരുൺ മോഹൻ തങ്കയ്യ വിഷയാവതരണം നടത്തി. റവ. ജോണി, യോഹന്നാൻ, ജോൺ റോസ്, സാം കുന്നത്തുകാൽ , സദേവൻ, ജസ്റ്റിൻ കൊട്ടാരക്കുന്നിൽ, കവടിയാർ ദാസ്, ശശിധരൻ, സാമവേൽ, അഞ്ചു മോൾ, നിമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.