വർക്കല: ട്രഷറി നിയന്ത്റണവും ചെറുകിട കരാറുകാരോടുള്ള അവഗണനയും ചില ഏജൻസികളെ മാത്രം വഴിവിട്ടു സഹായിക്കുന്നതായുമുള്ള സർക്കാരിന്റെ നിലപാടിനെതിരെ ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് വർക്കല താലൂക്കിൽ നടന്ന ധർണ സംസ്ഥാന ട്രഷറർ ജി.തൃദീപ് ഉദ്ഘാടനം ചെയ്തു.പ്രത്യേക താല്പര്യമുള്ളവരെ വഴിവിട്ട് സഹായിക്കുന്നതിലും ചെറുകിട കോൺട്രാക്ടേഴ്സിനെ ദ്രോഹിക്കുന്നതിലുമുള്ള സർക്കാരിന്റെ നിലപാടിനോടുള്ള പ്രതിഷേധമാണ് സൂചനാ പണിമുടക്കിലൂടെ അറിയിച്ചതെന്നും തുടർന്നും നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജി.തൃദീപ് പറഞ്ഞു. നാദിർഷ അദ്ധ്യക്ഷത വഹിച്ചു.ഇലകമൺ നസീർ,ശ്യാമപ്രസാദ്,രാഗേഷ്,ജോയി,ഹരിഅനിൽ,ചിന്തുപ്രസാദ്,ആനന്ദ്കൃഷ്ണ എന്നിവർ സംസാരിച്ചു.