നെടുമങ്ങാട് : കരിപ്പൂര് കോട്ടപ്പുറത്തുകാവ് ശ്രീമഹാദേവ ക്ഷേത്രത്തിൽ 12 -മത് മഹാശിവപുരാണ നവാഹയജ്ഞവും മഹാശിവരാത്രിയും മാർച്ച് 8 ന് സമാപിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ആർ.മോഹനനും സെക്രട്ടറി ആർ.രാജേഷും അറിയിച്ചു. യജ്ഞശാലയിൽ ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, ഗ്രന്ഥ നമസ്കാരം. 11 ന് ചരുഹോമം, 12 ന് കഥാപ്രഭാഷണം, അഭിഷേകം,12 ന് അന്നദാനം, വൈകിട്ട് 6.30 ന് മഹാഭഗവതിസേവ,സർവൈശ്വര്യ പൂജ,7.30 ന് ഹിന്ദുധർമ്മ പരിഷത്, സായാഹ്നഭക്ഷണം. 6 ന് രാവിലെ 11 ന് മഹാമൃത്യുഞ്ജയ ഹോമം, 12 ന് കഥാപ്രഭാഷണം, അഭിഷേകം, 1 ന് ഗജപൂജയും ആനയൂട്ടും, 1.30 ന് സമൂഹസദ്യ, വൈകിട്ട് 4 ന് അവഭൃഥസ്നാന ഘോഷയാത്ര. പുത്തൻകുളം മോദിയും പനയ്ക്കൽ നന്ദനും കോട്ടപ്പുറത്തുകാവ് ശ്രീമഹാദേവന്റെ തിടമ്പേറ്റും.രാത്രി 11 ന് ട്രാക്ക് ഗാനമേള, 7 ന് രാത്രി 7.30 ന് കുട്ടികൾ നാടിൻറെ സമ്പത്ത് എന്ന വിഷയത്തിൽ ഹിന്ദുധർമ്മ പരിഷത്, 9 ന് കരോക്കെ ഗാനമേള, 10 ന് നൃത്തസന്ധ്യ, മഹാശിവരാത്രി ദിനത്തിൽ രാവിലെ 5 ന് അഖണ്ഡ നാമജപാരംഭം, അഭിഷേകം, 6.30 ന് സമൂഹപൊങ്കാല, കലശപൂജ, കലശാഭിഷേകം,1008 കുടം അഭിഷേകം, വൈകിട്ട് 5.30 ന് ഉരുൾ,തുലാഭാരം,പിടിപ്പണം, 6 ന് സോപാന സംഗീതം, 6.30 ന് പുഷ്‌പാഭിഷേകം, സായാഹ്നഭക്ഷണം, 7.30 ന് അപർണബാബു നയിക്കുന്ന വയലിൻ ഫ്യുഷൻ, 8 മുതൽ യാമപൂജകൾ, 9.30 നൃത്താഞ്ജലി, 12.30 ന് സ്വസ്തിക നൃത്തോത്സവം,പുലർച്ചെ പൂത്തിരിമേളം.