
പത്തനാപുരം : അയൽവാസിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിമുക്ത ഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി ലക്ഷ്മി ഭവനിൽ അശോക് കുമാർ(50) ആണ് പിടിയിലായത്. ആവണീശ്വരം എ.പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും അശോക് കുമാർ ഒളിവിൽ പോയിരുന്നു. മൂന്ന് തവണ കാറിൽ കൊണ്ടുപോയതടക്കം ഒരു വർഷത്തോളമായി പീഡിപ്പിച്ചതായി കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പീഡന വിവരം കൂട്ടുകാരോട് പറയുകയും അവർ സ്കൂളിലും വീട്ടുകാരെയും അറിയിക്കുകയുമായിരുന്നു.തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനാപുരം എസ്.എച്ച്.ഒ സജിൻ ലൂയിസ്,എസ്.ഐ അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും തെളിവെടുപ്പും നടന്നത്.