നെടുമങ്ങാട് : ആനാട് പാറയ്ക്കൽ മണ്ഡപം ദേവീ ക്ഷേത്രത്തിൽ നേർച്ചതൂക്ക ദേശീയ മഹോത്സവം നാളെ കൊടിയിറങ്ങും. ഇന്ന് രാവിലെ 9.30 ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. തുടർന്ന് സമൂഹപൊങ്കാല, 11.30 ന് സമൂഹസദ്യ, വൈകിട്ട് 4.30 ന് നേർച്ചത്തൂക്കം, 8 ന് ഉത്സവരാവ് - പാട്ടും ഡാൻഡും, രാത്രി 9.30 ന് കുത്തിയോട്ടം,പൂമാല,താലപ്പൊലി, 10.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും - പെരുമ്പറച്ചോട്, 6 ന് രാവിലെ 6.15 ന് മഹാഗണപതിഹോമം, വൈകിട്ട് 6 ന് കുങ്കുമാഭിഷേകം, 6.45 ന് തിരുവാതിര, കോൽക്കളി, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, 8 ന് നൃത്തനൃത്ത്യങ്ങൾ,10 ന് തൃക്കൊടിയിറക്ക്, പൂത്തിരിമേളം, തിരുമുടി ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കൽ, കലശാഭിഷേകം, കുരുതിതർപ്പണം.