general

ബാലരാമപുരം: പ്രാദേശിക മാദ്ധ്യമ പ്രവർത്തകരാണ് നാടിന്റെ സ്പന്ദനമെന്നും അവർക്കായി നിയമസഭയിൽ സ്വകാര്യ ബിൽ കൊണ്ടുവരുമെന്നും ഇതിനായി രൂപരേഖ തയ്യാറാക്കാൻ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നും അഡ്വ. എം. വിൻസന്റ് എം.എൽ. എ അഭിപ്രായപ്പെട്ടു. കെ. എം.പി. യു തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കെ.പി. സി.സി. മെമ്പർ അഡ്വ. വിൻസന്റ് ഡി പോൾ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എംഎച്ച്. ഹുമയൂൺ കബീർ, ബി.ജെ.പി കോവളം മണ്ഡലം വൈസ് പ്രസിഡന്റ് എം. എസ് ഷിബു കുമാർ,കെ. എം. പി. യു സംസ്ഥാന പ്രസിഡന്റ് എം. റഫീഖ്, സംസ്ഥാന സമിതി അംഗം. ബി. ഹർഷകുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ എ.ജെ. ഷഹാർ, എ.എം. സുധീർ, കെ. എം.പി.യു.ജില്ല രക്ഷാധികാരി ആലംകോട് നാസിമുദീൻ, ജില്ലാ സെക്രട്ടറി കൊറ്റാമം ചന്ദ്രകുമാർ, മീഡിയാ കോർഡിനേറ്റർ പാപ്പനംകോട് മുന്ന തുടങ്ങിയവർ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി എ. അബൂബക്കർ, സെക്രട്ടറിയായി കൊറ്റാമം ചന്ദ്രകുമാർ, ട്രഷററായി സൈമൺ, ജില്ലാ രക്ഷധികാരിയായി ആലംകോട് നാസു മുദീൻ, മീഡിയാ കോർഡിനേറ്ററായി പാപ്പനംകോട് മുന്ന, വൈസ് പ്രസിഡന്റായി പ്രസാദ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായി അബ്ദുൽ റഹുമാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി, എ. ജെ, ഷഹാർ,അജയ്, എം.എസ്. പ്രേംകുമാർ, സജ്ജാദ് സഹീർ, ഷാഹി ഇഫക്ട്, ഗോപകുമാർ, സുബൈർ ഖാൻ എന്നിവരെ തിരഞ്ഞെടുത്തു.