p

തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ത് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കെ.എസ്.യു സ്വയം ബന്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് ‌പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരീക്ഷാ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്.തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ പിടികൂടി ഊർജ്ജിതമായ അന്വേഷണവും തെളിവെടുപ്പും നടത്തുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവത്കരിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പൊലീസ് സഹായത്തിന് പുറമേ പൊതുജനങ്ങൾ വിദ്യാർത്ഥികൾക്ക് സ്വൈരമായി പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വി​ദ്യാ​ഭ്യാ​സ​ ​ബ​ന്ത്:​ ​പ​രീ​ക്ഷ​ക​ളെ
ഒ​ഴി​വാ​ക്കി​യെ​ന്ന് ​കെ.​എ​സ്.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​കോ​ളേ​ജി​ലെ​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​കെ.​എ​സ്.​യു​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്തേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ന് ​നേ​രെ​യു​ണ്ടാ​യ​ ​പൊ​ലീ​സ് ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​ന്ന് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ബ​ന്തി​ന് ​പ്ര​സി​ഡ​ന്റ് ​അ​ലോ​ഷ്യ​സ് ​സേ​വ്യ​ർ​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​അ​തേ​സ​മ​യം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​രീ​ക്ഷ​ക​ളെ​ ​ബ​ന്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​താ​യും​ ​കെ.​എ​സ്.​യു​ ​അ​റി​യി​ച്ചു.

റേ​ഷ​ൻ​ ​ക​ട​കൾ
ഏ​ഴി​ന് ​അ​ട​ച്ചി​ടും

കൊ​ച്ചി​:​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​നി​ഷേ​ധാ​ത്മ​ക​ ​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്‌​സ് ​കോ​ ​ഓ​ർ​ഡി​നേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​ഴി​ന് ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ടും.​ ​അ​ന്ന് ​ജി​ല്ലാ,​ ​സം​സ്ഥാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തു​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ഉ​റ​പ്പാ​ക്കു​ക,​ ​പെ​ൻ​ഷ​ൻ​ 5000​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​സ​മ​ര​മെ​ന്ന് ​അ​ഡ്വ.​ ​ജോ​ണി​ ​നെ​ല്ലൂ​ർ,​ ​കാ​ടാ​മ്പു​ഴ​ ​മൂ​സ,​ ​ടി.​ ​മു​ഹ​മ്മ​ദാ​ലി​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

മു​ഖ്യ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​നി​യ​മ​ ​സെ​ക്ര​ട്ട​റി​ ​വി.​ഹ​രി​ ​നാ​യ​ർ​ ​മു​ഖ്യ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​റാ​യി​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 12.30​നു​ ​ചു​മ​ത​ല​യേ​ൽ​ക്കും.​ ​രാ​ജ്ഭ​വ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ക്കും.​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​മാ​രാ​യി​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​മൂ​ന്നു​പേ​രു​ടെ​ ​ഫ​യ​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​തി​രി​ച്ച​യ​ച്ചി​രു​ന്നു.​ ​ഡോ.​ ​സോ​ണി​ച്ച​ൻ​ ​പി.​ജോ​സ​ഫ്,​ ​എം.​ശ്രീ​കു​മാ​ർ,​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​ഇ​വ​രു​ടെ​ ​നി​യ​മ​ന​ത്തി​നു​ ​വി​ജി​ല​ൻ​സ് ​ക്ലി​യ​റ​ൻ​സും​ ​ഗ​വ​ർ​ണ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.