നെടുമങ്ങാട് : മൈലം ജി.വി രാജ സ്പോർട്സ് സ്കൂൾ 1975 - 1978 ബാച്ചുകളിലെ വിദ്യാർത്ഥികൾ സ്കൂളിന് സമ്മാനിച്ച പബ്ലിക് അഡ്രസ് സിസ്റ്റം സ്‌കൂൾ അധികൃതർ ഏറ്റുവാങ്ങി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കായിക -യുവജന വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് മുഖ്യാതിഥിയായി.ഖേലോ ഇന്ത്യ ഹൈ പെർഫോമൻസ് മാനേജർ ഡോ.പി.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ആദ്യ ബാച്ചിലെ വിദ്യാർത്ഥിയും ഇന്റർനാഷണൽ വോളിബോൾ താരവുമായ അബ്ദുൾ റസാഖ്‌, ഖേലോ ഇന്ത്യ അത് ലറ്റിക് ഹെഡ് കോച്ച് ക്യാപ്ടൻ അജിമോൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.സുരേന്ദ്രൻ.എം.കെ സ്വാഗതവും പ്രധാനാദ്ധ്യാപിക രാഹുലാ ദേവി. ഒ.വി നന്ദിയും പറഞ്ഞു.