sujith

ആര്യനാട്:സ്കൂട്ടറിൽ വച്ചിരുന്ന പണം കവർന്ന ആര്യനാട് കുളപ്പട പ്ലാവിള വീട്ടിൽ എസ്.സുജിത്തി(28)നെ ആര്യനാട് പെ‌ാലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 2ന് വൈകിട്ടാണ് മോഷണം നടന്നത്.വെള്ളനാട് കണ്ണമ്പള്ളി സ്വദേശി എസ്.ശരത് കുമാർ നിർമ്മിക്കുന്ന വീടിന്റെ പണിചെയ്യുന്നവർക്ക് നൽകാൻ സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചിരുന്ന 90,000 രൂപയാണ് മോഷ്ടിച്ചത്. സമീപത്തെ വീടിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പെ‌ാലീസ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.