കാട്ടാക്കട: നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ നവീകരണത്തിന് അനുമതി ലഭിച്ചതായി ഐ.ബി.സതീഷ് എം.എൽ.എ.ശബരിമല റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തി വെള്ളൂർക്കോണം -ചീനിവിളറോഡ്,കുന്നുംപാറ-വലിയറത്തല റോഡ്,നെടുങ്കുഴി-തിനവിള-സി.എ.ടി കോളേജ് റോഡ്,കുന്നുംപാറ-കരുവിൻമുകൾ-മച്ചേൽ റോഡ്,ചൊവ്വുള്ളൂർ എൻ.എസ്.എസ്.എച്ച്.എസ് എന്നീ റോഡുകളുടെ നവീകരണത്തിനാണ് അനുമതിയായത്.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡുകൾ നവീകരിക്കുന്നതിനായി 8 കോടിയാണ് അനുവദിച്ചിട്ടുള്ളത്.കാട്ടാക്കട നഗരവികസനത്തിന്റെ ഭാഗമായി മൂന്ന് ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും 9.60 കോടിയുടെ അനുമതി ലഭിച്ചു.ജലജീവൻ മിഷന്റെ ഭാഗമായുള്ള ടാർ കട്ടിംഗ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.