തിരുവനന്തപുരം:പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ കലാരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ വെണ്മണി രാജുവിനെ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മോഹൻലാൽ,സംസ്ഥാന ട്രഷറർ ഗുരുകുലം വിജയൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെമിനി,സിജു,ഷൈൻ,സജികുമാർ,ഡി.ടി.രാഗീഷ് രാജ,മിഥുൻ നായർ,ചന്ദ്രകുമാർ,സുജേഷ്,ജില്ലാ പ്രസിഡന്റ് ഡോ.ഗണേഷ്,ജില്ലാ സെക്രട്ടറി രത്നകുമാർ,ബിന്ദു,ലാനി,മോളി തുടങ്ങിയവർ സംസാരിച്ചു.