വെള്ളനാട്:വെള്ളനാട് തിരുനെല്ലൂർ ശാല സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുൻ ക്ഷേത്ര ഭാരവാഹികളെ ഡോ.ജെ.ഹരീന്ദ്രൻ നായർ ആദരിച്ചു.സെക്രട്ടറി ആർ.ഭാഗ്യരാജ്,ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ,ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആശാബിന്ദു,വെള്ളനാട് കൃഷ്ണൻകുട്ടിനായർ,ശശിധരൻ നായർ എന്നിവർ സംസാരിച്ചു.