
ബാലരാമപുരം: കേളേശ്വരം മഹാദേവർക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി.ഇന്ന് രാവിലെ 8.15ന് നാരായണീയ പാരായണം,11ന് സമൂഹസദ്യ,വൈകിട്ട് 6ന് ഡാൻസ്,6.40ന് ദീപാരാധന,7ന് പുഷ്പാഭിഷേകം,രാത്രി 8ന് ഡിവോഷണൽ മ്യൂസിക്,7ന് രാവിലെ 8ന് പന്തീരടിപൂജ,10ന് കലശാഭിഷേകം,വൈകിട്ട് 7.30ന് ഭഗവതിസേവ,8ന് സംഗീത കച്ചേരി,8.30ന് വസന്തഗീതം,8ന് രാവിലെ 10ന് കലശാഭിഷേകം,10ന് സമൂഹസദ്യ,വൈകിട്ട് 6.40ന് ദീപാരാധന,7ന് പുഷ്പാഭിഷേകം,രാത്രി 9ന് ഒന്നാം യാമപൂജ,11ന് രണ്ടാം യാമപൂജ,1ന് മൂന്നാം യാമപൂജ,വെളുപ്പിന് 3ന് നാലാം യാമപൂജ,കലാപരിപാടികളുടെ ഭാഗമായി രാത്രി 7ന് ഭക്തിഗാനാജ്ഞലിസ,8.30ന് സംഗീത നൃത്തവിസ്മയം,12ന് ഓട്ടൻതുള്ളൽ,2ന് നാടകം.9ന് രാവിലെ 10ന് സർപ്പസ്ഥാനത്ത് നൂറും പാലും,രാത്രി 8ന് നാടൻ പാട്ടുകളുടെ ദൃശ്യശ്രവ്യവിസ്മയം പാണ്ഡവപ്പട,10ന് രാത്രി 8ന് പള്ളിവേട്ട എഴുന്നെള്ളത്ത്,8.30ന് പള്ളിവേട്ട,രാത്രി 9.15ന് തിരിച്ചെഴുന്നെള്ളത്ത്,വേട്ട കഴിഞ്ഞ് തിരിച്ചെഴുന്നെള്ളുന്ന മഹാദേവനെ ശിവശക്തി സാമിൽ നടയിൽ നിന്ന് ആനയിച്ച് പെരിങ്ങമല ജംഗ്ഷൻ,എസ്.എൻ ജംഗ്ഷൻ വഴി ക്ഷേത്രനട വരെ തട്ടനിവേദ്യം സ്വീകരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.തിരു.ആറാട്ട് ദിനമായ 11ന് വൈകിട്ട് 4ന് ആറാട്ട് ബലി,തുടർന്ന് തൃക്കൊടിയിറക്ക്,തുടർന്ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളത്ത്,വൈകിട്ട് 6.30ന് തിരു ആറാട്ട്,.