
വെള്ളറട: കാക്കതൂക്കി രാജേന്ദ്രവിലാസത്തിൽ രാജേന്ദ്രൻ (50) വീടിന്റെ സൺഷേഡിൽ തൂങ്ങിമരിച്ചു. രാത്രി ജോലികഴിഞ്ഞുവന്ന മകനാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻതന്നെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണ മടഞ്ഞിരുന്നു. വെള്ളറടയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരുകയായിരുന്നു ഇയാൾ. ലളിത ഭാര്യ. ദീപ, ദീപു മക്കൾ.