ആലത്തൂർ: കാവശേരി കഴനി ചുങ്കത്ത് വീട് കുത്തിത്തുറന്ന് നടന്ന മോഷണത്തിൽ ഒരു ലക്ഷം രൂപയുടെ സാമഗ്രികൾ നഷ്ടമായി. പെട്രോൾ പമ്പിന് സമീപം കളത്തിൽ വീട്ടിൽ സ്മിത- കൃഷ്ണദാസിന്റെ വീട്ടിലാണ് മുൻ വാതിൽ തകർത്ത് മോഷണം നടന്നത്.

ഐ ഫോണും വില കൂടിയ വാച്ചുകളുമാണ് മോഷണം പോയത്. രണ്ട് സി.സി.ടിവി കാമറകൾ തകർത്തും മറ്റൊന്ന് മറച്ചുമാണ് മോഷണം നടത്തിയത്. സി.സി.ടിവി ഹാർഡ് ഡിസ്ക് ഉൾപ്പടെ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയ സമയമാണ് മോഷണം നടന്നത്. 2018ലും ഇതേ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഇവർ വിദേശത്തായതിനാൽ വീട്ടിൽ പണമോ സ്വർണമോ സൂക്ഷിച്ചിരുന്നില്ല.

സി.ഐ ടി.എൻ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി.ടിവികളും സമാന മോഷണ കേസുകളിൽ ഉൾപ്പെട്ടവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

കഴനി ചുങ്കത്ത് വീടിന്റെ വാതിൽ മോഷ്ടാക്കൾ തകർത്ത നിലയിൽ.