
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ സർവീസിൽ നിന്നും പുറത്താക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിത നിരാഹാര സമരത്തിന്റെ രണ്ടാം ദിനത്തിൽ സമരപ്പന്തലിലെത്തിയ യു.ഡി.എഫ് കൺവീനർ എം.എം. ഹസനുമായി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നു. അലോഷ്യസ് സേവ്യർ, ജെ.ബി. മേത്തർ എം.പി എന്നിവർ സമീപം