
കോഴിക്കോട്: വില്പനക്കായി എത്തിച്ച 50ഗ്രാം എം.ഡി.എം.എയുമായി ബാംഗ്ലൂരിൽ നിന്നെത്തിയ യുവാവും യുവതിയും പിടിയിൽ. നല്ലളം സ്വദേശി ഷംജാദ് (28), ബാംഗ്ലൂർ സ്വദേശി സഞ്ജന സെബാസ്റ്റ്യൻ (18) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസും നർകോട്ടിക് അസി. കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള നർകോട്ടിക് ഷാഡോ ടീമും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം മിംസ് ഹോസ്പിറ്റലിനു സമീപത്തുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഷമജാദ് മുൻപ് മയക്കു മരുന്ന് കേസിലും മോഷണ കേസിലും പ്രതിയാണ്. ബാംഗ്ലൂരിൽ നിന്നും കൊണ്ട് വരുന്ന എം.ഡി.എം.എ നാട്ടിലെത്തിച്ച് ചെറുപാക്കറ്റുകളാക്കി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. പ്രതികളെ ചോദ്യം ചെയ്തതിന്റെ ഫലമായി നാട്ടിലുള്ള പല ചെറുകിട കച്ചവടക്കാരെയും കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് എസ്.ഐ സൈഫുള്ള പി.ടി,സീനിയർ സിവിൽ പൊലീസ് ഓഫീസർ ആശ, വിനോദ്, സിവിൽ പൊലീസ് ഓഫീസർ ദിവാകരൻ, രഞ്ജു, നീതു,ശ്രുതി അന്റിനാർക്കോട്ടിക് ഷാഡോ വിങ്ങിലെ എസ്.ഐ മനോജ് ഇളയിടത്തു, ലതീഷ് സരുൺകുമാർ,സനൂപ് ഇബ്നു ഫൈസൽ, തൗഫീഖ്, മിഥുൻ ദിനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.