പേരാമ്പ്ര: പീഡനക്കേസിൽ ഒളിവിൽ പോയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. 2008 ഇൽ രജിസ്റ്റർ ചെയ്ത പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽപ്പെട്ട പീഡനകേസിൽ ജാമ്യം വാങ്ങി ഒളിവിൽ പോയ പ്രതി കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി ഷംസുദ്ദീൻ (55) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. കോടതിയിൽ നിന്ന് ജാമ്യം വാങ്ങിയ പ്രതി പിന്നീട് പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ സന്തോഷ് എം.എയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ഒ.ടി ഫിറോസ് , പ്രൊബേഷൻ എസ്.ഐ ബിജു വിജയൻ, സി.എം സുനിൽകുമാർ, അനുരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.