
കടയ്ക്കാവൂർ: നെടുങ്ങണ്ട പെരുന്തറ കുടുംബാംഗം വക്കം മരുതൻവിളാകം കൃഷ്ണ വിജയത്തിൽ പി.ജി .മധുരരാജ് (82,റിട്ട.ഹെഡ്മാസ്റ്റർ, എസ്.എൻ.വി.എച്ച്.എസ്.എസ്,നെടുങ്ങണ്ട) നിര്യാതനായി. 20 വർഷം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സഹകാരിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമാണ്. ഭാര്യ: ഉഷ. ജി (റിട്ട: ഹെഡ്മിസ്ട്രസ്സ്, എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ). മക്കൾ: അഡ്വ. മഹിമ എം.രാജ്, എൻജി.ഗോപകൃഷ്ണ എം.രാജ്. മരുമക്കൾ:ഡോ. ബിജു സോമൻ (ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), എൻജി.ശാലീന അംബുജൻ. സഹോദരങ്ങൾ :പരേതയായ പി.ജി. രത്നകുമാരി , പരേതനായ പി.ജി. രഞ്ജിത്ത്, ജി.സേതു, പി.ജി.ശർമ്മ, പരേതനായ പി. ജി .അശോകൻ, പി.ജി. ഓമന ദാസ്.