photo

നെടുമങ്ങാട് : നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന സംരംഭമായ മാമ്പഴ സമൃദ്ധി- മാമ്പഴ ഗ്രാമം പദ്ധതിയുടെ ഭാഗമായി അരുവിക്കര ഗ്രാമപഞ്ചായത്തിൽ മികച്ചയിനം കോട്ടൂർകോണം മാവിന്റെ ഗ്രാഫ്റ്റ് തൈ നടീൽ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്കിന്റെ അധീനതയിലുള്ള അരുവിക്കര മെട്രിക് ഹോസ്റ്റൽ പരിസരത്താണ് മാവിൻന്തോട്ടം ഒരുക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അമ്പിളിയുടെ അദ്ധ്യക്ഷതയിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല സ്വാഗതം പറഞ്ഞു.പ്രോജക്ട് ഓഫീസർ ചാരുമിത്രൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.ആർ. ഹരിലാൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ജഗൻ വിനായക്, മറിയ കുട്ടി, അലീഫിയ, ബ്ലോക്ക് മെമ്പർ വി.വിജയൻ നായർ, വാർഡ് മെമ്പർ എ.എം.ഇല്യാസ്,ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ,എ.ആന്റണി,എസ്.എ.റഹീം,ഒ.എൻ.ഉഷ,പഞ്ചായത്ത് സെക്രട്ടറി അജിത,കൃഷി ഓഫീസർ പ്രശാന്ത്.ബി,കൃഷി ഉദ്യേഗസ്ഥർ എന്നിവർ സംസാരിച്ചു.