
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക്, ബി.എ/ ബി. എസ്.സി / ബി.കോം ( മ്യൂസിക് ഓപ്പൺ കോഴ്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരിക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് പരീക്ഷയുടെ ബി.കോം സ്പെഷ്യൽ പരീക്ഷകൾ 18 മുതൽ ആരംഭിക്കും.
പി.എച്ച്.ഡി കോഴ്സ് വർക്ക്
പി.എച്ച്.ഡി കോഴ്സ് വർക്ക് (2023 ഡിസംബർ സെഷൻ) പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക
എം.ജി യൂണി. പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എഡ് (2022 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി - മാർച്ച് 2024) പ്രാക്ടിക്കൽ പരീക്ഷ നാളെ മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ക്യാൻസർ
പരിചരണ നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു
തിരുവനന്തപുരം: അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും സംയുക്തമായി ക്യാൻസർ പരിചരണ രംഗത്ത് നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു. നഴ്സിംഗ് മേഖലയിലെ സ്പെഷ്യലൈസേഷൻ സാദ്ധ്യമാക്കുന്ന കീമോതെറാപ്പി നഴ്സിംഗ്, മോളിക്കുലർ ടെക്നിക്സ് ഫോർ ക്ലിനിക്കൽ ആപ്ലിക്കേഷൻ, മെഡിക്കൽ സെക്രട്ടറി എന്നീ മൂന്ന് പ്രധാന കോഴ്സുകളാണ് മലബാർ ക്യാൻസർ സെന്ററിൽ ആരംഭിക്കുന്നതെന്ന് അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു.
മോളികുലാർ ടെക്നിക്സ് കോഴ്സിൽ ബയോടെക്നോളജി ആൻഡ് അലൈഡ് സയൻസിൽ ബി.ടെക്/ എം.ടെക് ഉള്ളവർക്ക് അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കൽ പരിശീലനവും മലബാർ ക്യാൻസർ സെന്ററിൽ നടക്കും. മെഡിക്കൽ സെക്രട്ടറി കോഴ്സിന് 6 മാസത്തെ സ്റ്റൈപ്പെൻഡോടെയുള്ള ഇന്റേൺഷിപ് അവസരവുമുണ്ട്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അസാപ് കേരളയും എം.സി.സിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9495999713. വെബ്സൈറ്റ്: https://asapkerala.gov.in/
റിസർച്ച് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം: സ്വയംഭരണ ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ നിയമിക്കും. മാസ ശമ്പളം 25000 രൂപ. ഡി.എ, ടി.എ, ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം എന്നിവ പ്രത്യേകം അനുവദിക്കും. വിവരങ്ങൾക്ക് www.ppri.org.in. 16ന് വൈകിട്ട് 5നകം അപേക്ഷിക്കണം.