hi

കല്ലറ:ഉത്സവഘോഷയാത്രയ്ക്ക് സ്വീകരണം നൽകി തച്ചോണം മുസ്ലിം ജമാഅത്ത് ഭാരവാഹികൾ മാതൃകയായി.തച്ചോണം ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ ഉത്രം ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കാണ് തച്ചോണം മുസ്ലിം ജമാഅത്ത് ഭാരവാഹികൾ സ്വീകരണം നകിയത്.നബി ദിന ഘോഷയാത്രയ്ക്ക് ക്ഷേത്രം ഭാരവാഹികളും സ്വീകരണം നകിയിരുന്നു.ഘോഷയാത്രയുടെ സ്വീകരണത്തിന് തച്ചോണം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ദീൻഹാജി,വൈസ് പ്രസിഡന്റ് ഹാരിസ് വട്ടക്കൈത,കമ്മിറ്റി അംഗങ്ങളായ സലിം കല്ലുവെട്ടാൻകുഴി,അനീഷ്,ഇർഷാദ് തടത്തിൽ,വാർഡ് അംഗം അബ്ദുൽഖരിം,നജിം പുലിപ്പാറ,റിയാസ് പാങ്ങോട്,ക്ഷേത്രം ഭാരവാഹികളായ ഷിബു സവിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.