
പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിൽ ആദ്യമായി നടക്കുന്ന അഞ്ചാമത് അതിരുദ്ര മഹായജ്ഞം ഇന്ന് നടക്കുന്ന കലശാഭിഷേകത്തോടെ സമാപിക്കും.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ യജ്ഞാചാര്യൻ വീരമണി വാധ്യാരുടെ മുഖ്യകാർമ്മികത്വത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 121 വൈദികർ 11 ഗണങ്ങളായിരുന്നാണ് അതിരുദ്ര മഹായജ്ഞം നടക്കുന്നത്. ഇന്ന് രാവിലെ 7ന് തുടങ്ങി ഉച്ചയ്ക്ക് 12ന് അഭിഷേകത്തോടെ സമാപിക്കും.തുടർന്ന് രാത്രി 9ന് പള്ളിവേട്ട നടക്കും. 7ന് തിരുആറാട്ട്.1500ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഗംഭീര ഘോഷയാത്ര ആറാട്ടിന് അകമ്പടി സേവിക്കും.8ന് മഹാശിവരാത്രി ദിവസം പ്രധാന വഴിപാടായ ഭാസമാഭിഷേകവും നാലു യാമപൂജകളും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു