തിരുവനന്തപുരം: നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശി ആരിഫ് തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് പിടിയിലായതായി സൂചന.പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.തിങ്കളാഴ്ച രാത്രി 9 ഓടുകൂടിയാണ് കല്ലിയൂർ പൊറ്റവിള സ്വദേശിയായ 22കാരിയെ ആരിഫ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിറുത്തിയശേഷം യുവാവ് ഹാക്സാബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു.പിന്നീട് അകന്നു.ഇതാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.ആരിഫിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് നേമം എസ്.ഐ പറഞ്ഞു.യുവതിയെ ആക്രമിക്കുന്നതു കണ്ട മറ്റൊരു യുവാവാണ് ആരിഫിനെ പിന്തിരിപ്പിച്ചത്. അതിനിടെ ആരിഫ് കടന്നുകളയുകയായിരുന്നു.