തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം കിട്ടിയതിനെ തുടർന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ്.അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ.,സി.ആർ.മഹേഷ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, ചെറിയാൻ ഫിലിപ്പ്, ആൻ സെബാസ്റ്റ്യ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനാേദ്.കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിത.പി,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ.ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ.എം.അനിൽകുമാർ, സുധീർ.എ, ഗോവിന്ദ്.ജി.ആർ, സൂസൻ ഗോപി, റീജ എൻ, നൗഷാദ് ബദറുദ്ദീൻ, ജലജകുമാരി.ഡി, രേഖ നിക്സൺ, റെയ്സ്റ്റൺ പ്രകാശ്.സി.സി, ജി.രാമചന്ദ്രൻനായർ, പാത്തുമ്മ.വി.എം, സജീവ് പരിശവിള, ആർ.രാമചന്ദ്രൻ നായർ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം ,രാജേഷ്.എം.ജി, റോസമ്മ ഐസക്ക്,പ്രതിഭ അനിൽ, കമ്പറ നാരായണൻ, എ.എം.ജാഫർഖാൻ, എം.എസ്.മോഹന്ദചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.