ചിത്രീകരണം ബൈന്ദൂരിനു സമീപം പുരോഗമിക്കുന്നു

കാന്താരയുടെ രണ്ടാം ഭാഗത്തിൽ ജൂനിയർ എൻ.ടി.ആറും. കർണാടകത്തിലെ ബൈന്ദൂരിനു സമീപത്തെ ഒരു ഗ്രാമത്തിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര കന്നട സിനിമ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു. ഋഷഭ് ഷെട്ടി തന്നെ വീണ്ടും ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്നത്. എസ് .എസ് രാജ മൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിലൂടെ ജൂനിയർ എൻ.ടി.ആറും മലയാളത്തിന് ഏറെ പരിചിതനാണ്.
കാന്താര : എ ലെജന്റ് ചാപ്ടർ വൺ എന്നാണ് പ്രീക്വലിന് നൽകിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടിയുടെ ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. സംഗീതം : ബി. അജനീഷ് ലോക്‌നാഥ് .പ്രൊഡകഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ. 16 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ ബഡ്‌ജറ്റ്. മൂന്നിരട്ടി ബഡ്ജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കന്നത്. ഫാന്റസിയും മിത്തും ചേർന്ന് തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചലനം ഉണ്ടാക്കിയ ചിത്രമാണ് കാന്താര.