പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മാഫിയ ദുർഭരണത്തിനെതിരെ മുസ്ലിം ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.മടത്തറയിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൾഫിയും തെന്നൂരിൽ സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇടവം ഖാലിദും ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കുഞ്ഞ് അദ്ധ്യക്ഷനായി.സെക്രട്ടറി ഞാറനീലി നൗഷാദ് സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് പനവൂർ അസനാരാശാൻ,മണ്ഡലം ജനറൽ സെക്രട്ടറി കൊച്ചുവിള അൻസാരി,സംസാഥാന കൗൺസിലർ എം.കെ.സലിം,മണ്ഡലം ട്രഷറർ ഒ.പി.കെ.ഷാജി,വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് നസീമ ഇല്യാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സെക്രട്ടറി നാദിർഷാ നന്ദി പറഞ്ഞു.