ss

നവാഗതനായ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ചിത്രം അഞ്ചകള്ളകോക്കാൻ ട്രെയിലർ പുറത്ത്.1980 കളുടെഅവസാനം കേരള- കർണാടക അതിർത്തിയിലെ ഒരു ഗ്രാമം കേന്ദ്രീകരിച്ചാണ് കഥാപരിസരം എന്നു ട്രെയിലർ സൂചിപ്പിക്കുന്നു. ചെമ്പൻ വിനോദും ലുക്‌മാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ്. സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, ശ്രീജിത് രവി, മെറിൻ ഫിലിപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചെമ്പൻ വിനോദിന്റെ അനുജനാണ് ഉല്ലാസ് ചെമ്പൻ അങ്കമാലി ഡയറീസിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ്. ഛായാഗ്രഹണം ആർമോ .മണികണ്ഠൻ അയ്യപ്പൻ ആണ് സംഗീത സംവിധാനം. മാർച്ച് 15ന് ചിത്രം റിലീസ് ചെയ്യും.