pic1

നാഗർകോവിൽ: തിരുവനന്തപുരം- നാഗർകോവിൽ ദേശീയപാതയിലെ കുഴിത്തുറയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രകാരൻ മരിച്ചു. കിള്ളിയൂർ സ്വദേശി യോവന്റെ മകൻ അഞ്ജലോസ് (55)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1നായിരുന്നു സംഭവം. നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയും വിളവൻകോടിൽ നിന്നും ദേശീയപാതയിലേക്ക് വന്ന അഞ്ജലോസിന്റെ ബൈക്കും കുഴിത്തുറ ജംഗ്ഷനിൽവച്ച് കൂട്ടിയിടിക്കുകയായിരുന്നു. അഞ്ജലോസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു. മൃതദേഹം കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.