വെള്ളറട: 'വിശുദ്ധ കുരിശ് തീർത്ഥാടകരുടെ പ്രത്യാശ' എന്ന സന്ദേശവുമായി 67-ാമത് തെക്കൻ കുരിശുമല തീർത്ഥാടനം 10ന് തുടങ്ങി 17ന് സമാപിക്കും.തീർത്ഥാടകരെ വരവേൽക്കാൻ കുരിശുമല അടിവാരം ഒരുങ്ങി കഴിഞ്ഞു.10ന് ഉച്ചയ്ക്ക് 2ന് കെ.സി.വൈ.എം നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ വെള്ളറട മുതൽ സംഗമവേദിവരെ പ്രത്യാശയുടെ കുരിശിന്റെ വഴി നടക്കും.തുടർന്ന് 2ന് സംഗമവേദിയിൽ അസീസി കമ്മ്യൂണിക്കേഷന്റെ ഗാനാഞ്ജലി,4ന് തീർത്ഥാടന പതാക പ്രയാണം (കുരിശുമല വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ നിന്ന് സംഗമവേദിവരെ), 4.15ന് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ തീർത്ഥാടന പതാക ഉയർത്തുന്നതോടുകൂടി തീർത്ഥാടനത്തിന് തുടക്കമാകും. 4.45ന് പുനലൂർ രൂപത മെത്രാൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമ്മികത്വത്തിൽ സംഗമവേദിയിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി,6ന് കുരിശിന്റെ നെറുകയിൽ തീർത്ഥാടന പതാക ഉയർത്തൽ,6.30ന് പ്രാരംഭ തീർത്ഥാടന ദിവ്യബലി,6.15ന് വിശ്വാസ പ്രഖ്യാപന നൃത്താവിഷ്കാരം,6.30ന് ഉദ്ഘാടന സമ്മേളനം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.കുരിശുമല ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ ആമുഖസന്ദേശം നൽകും.തമിഴ്നാട് മിൽക്ക് ഡയറി ആൻഡ് ഡെവലപ്മെന്റ് വകുപ്പ് മന്ത്രി മനോതങ്കരാജ് മുഖ്യസന്ദേശം നൽകും.വിജയവസന്ത് എം.പി,​സി.കെ.ഹരീന്ദ്രൻ എം.എൽ.എ,​ഡോ.എസ്.വിജയധരണി എം.എൽ.എ,​കെ.അൻസലൻ എം.എൽ.എ,​ജി.സ്റ്റീഫൻ എം.എൽ.എ,​ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ,​ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള,​ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.രാജ് മോഹനൻ,​വത്സലരാജു തുടങ്ങിയവർ സംസാരിക്കും.8ന് തെക്കൻകുരിശുമല ഷോ‌ർട്ട് ഫിലിം പ്രദർശനം,8.30ന് ക്രിസ്തീയ സംഗീതാർച്ചന.