പള്ളിക്കൽ: കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം 10ന് രാവിലെ 9.30ന് പള്ളിക്കൽ സുമയ്യ ഓഡിറ്റോറിയത്തിൽ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിക്കും.ഹരിത കേരളമിഷൻ ഡയറക്ടർ ടി.എൻ.സിമ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലാബീഗം,ടി.ബേബിസുധ,ശ്രീജാഉണ്ണിക്കൃഷ്ണൻ,എം.മാധവൻകുട്ടി,നിഹാസ്,അഫ്സൽ തുടങ്ങിയവർ പങ്കെടുക്കും.സമാപനസമ്മേളനം വൈകിട്ട് 5ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.