36

ഉദിയൻകുളങ്ങര: നാഷണൽ ജേ‌ർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം ഉദിയൻകുളങ്ങര മേജർ രവീസ് ട്രെയിനിംഗ് അക്കാഡമി ആഡിറ്റോറിയത്തിൽ മുൻ എം.എൽ.എ എ.ടി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ പ്രഭു അദ്ധ്യക്ഷത വഹിച്ചു. മുൻ വികലാംഗ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ, നാഷണൽ ജേർണലിസ്റ്റ് യൂണിയൻ സോണൽ സെക്രട്ടറി മുരുകൻ, പാറശാല എസ്.എച്ച്.ഒ അനൂപ് എന്നിവരെ ആദരിച്ചു.

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക് യൂണിയൻ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണം ചെയ്തു. യൂണിയൻ സംസ്ഥാന കോഡിനേറ്ററും കേരളകൗമുദി ഓ മൈ ഗോഡ് പ്രൊഡ്യൂസറുമായ പ്രദീപ് മരുതത്തൂർ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായി അജയൻ(പ്രസിഡന്റ്‌ )​,​ അനിവേലപ്പൻ(സെക്രട്ടറി)​,​ സ്മിത(വൈസ് പ്രസിഡന്റ്‌)​,​ ഷാജിരാജ്, അഭിജിത്(ജോ. സെക്രട്ടറിമാർ)​,​ഐശ്വര്യ(ട്രഷറർ)​,​ ചന്ദ്രൻ, രാഘവൻ ഉണ്ണി, അജു.(എക്സിക്യൂട്ടീവ് കമ്മിറ്റി)​ എന്നിവരെ തിരഞ്ഞെടുത്തു.