
തിരുവനന്തപുരം:2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലി സീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, പ്രകാശനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ തുടങ്ങിയവയാണ് പരിഗണിക്കുക. പരിപാടികൾ ബ്ളൂ-റേ/ ഹാർഡ് ഡിസ്ക്/ പെൻഡ്രൈവ് എന്നിവയിൽ നൽകണം. വിശദവിവരങ്ങൾ www.keralafilm.com ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ഏപ്രിൽ 15 ന് വൈകിട്ട് 5ന് മുമ്പായി അക്കാഡമി ഓഫീസിലോ സിറ്റി ഓഫീസിലോ കിട്ടണം.