
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇതുവരെ സർക്കാർ-എയ്ഡഡ് മേഖലയിൽ 30,273 അദ്ധ്യാപകരെ നിയമിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി (ജൂനിയർ), എച്ച്.എസ്.എസ്.ടി (സീനിയർ) തസ്തികളിലാണ് നിയമനം. സർക്കാർ മേഖലയിൽ 14,749 ഉം എയ്ഡഡ് മേഖലയിൽ 30,273 ഉം നിയമനമാണ് നടത്തിയത്.
ഓരോ വിഭാഗത്തിലും നിയമനം ലഭിച്ച അദ്ധ്യാപകർ
സർക്കാർ മേഖല: എൽ.പി.എസ്.ടി- 5,919, യു.പി.എസ്.ടി- 3,681, എച്ച്.എസ്.ടി- 3,916, എച്ച്.എസ്.എസ്.ടി (ജൂനിയർ)-1133, എച്ച്.എസ്.എസ്.ടി (സീനിയർ)- 110.
എയ്ഡഡ് മേഖല: എൽ.പി.എസ്.ടി- 5,367, യു.പി.എസ്.ടി- 4,970, എച്ച്.എസ്.ടി- 3,839, എച്ച്.എസ്.എസ്.ടി (ജൂനിയർ)- 518, എച്ച്.എസ്.എസ്.ടി (സീനിയർ)- 820.