വിഴിഞ്ഞം: മുല്ലൂർ ചുണ്ടവിള തമ്പുരാൻ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കോട്ടുകാൽ കവികൾ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നാളെ രാത്രി 9ന് കാവ്യസംഗമം സംഘടിപ്പിക്കും.ശ്യാമ പ്രസാദ്.എസ്.കോട്ടുകാൽ,രാജേന്ദ്രൻ നെല്ലിമൂട്,മധു മുല്ലൂർ,മണികണ്ഠൻ മണലൂർ,എ.കെ.ഹരികുമാർ,രതികുമാർ അരുമാനൂർ,കോട്ടുകാൽ സത്യൻ,വിജേഷ് ആഴിമല,ജാനു കാഞ്ഞിരംകുളം,രശ്മി പ്രതീപ്,സതീഷ് കിടാര കുഴി,ശിവകുമാർ കുളത്തൂർ,രാജി വേട്ടമംഗലം,ഡോ.കവിത,ഡോ.ചന്ദ്രു കാർത്തിക്ക്,അശോക് ദേവദാരു,ചുണ്ടവിള സോമരാജൻ,അജിത് കൊല്ല കോണം തുടങ്ങിയവർ പങ്കെടുക്കും.