ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ കുംഭമാസ ചതയദിന വിശ്വാസി സംഗമവും മഹാഗുരു പൂജ സമർപ്പണ ചടങ്ങുകളും 9ന് വൈകിട്ട് 5ന് വിവിധ ക്ഷേത്രചാര വിധികളോടെ നടക്കും. വിശ്വാസി സംഗമവും ശ്രീനാരായണ ഗുരു കൃതികളുടെ സംഗീതാവിഷ്കരണ വ്യാഖ്യാന സദസും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഉദ്ഘാടനം ചെയ്യും. ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതി പ്രസിഡന്റ് വൽസല പുതുക്കരി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് 6ന് സമൂഹപ്രാർത്ഥന, നൈവേദ്യ സമർപ്പണം, പുഷ്പാഭിഷേകം, ദീപാർപ്പണം, ദൈവദശകകീർത്തനാലാപനം എന്നിവയോടെ മഹാഗുരു പൂജ നടക്കും. വിശ്വാസി സംഗമത്തിൽ പങ്കെടുക്കേണ്ട ഗുരുഭക്തർ വൈകിട്ട് 5ന് മുമ്പായി ഗുരുമണ്ഡപത്തിൽ എത്തിച്ചേരണമെന്ന് വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ അറിയിച്ചു. ഫോൺ:9895523618.