
തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ നാളെ തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് രണ്ടിനു ബംഗളൂരുവിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തുന്നത്. 2.30നു കോവളം കെ.ടി.ഡി.സി സമുദ്രയിൽ ഇടുക്കി വാഗമണ്ണിലെ അഭിനവ ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നടത്തുന്ന ചടങ്ങിൽ പങ്കെടുക്കും. കശ്മീർ ശൈവ സമ്പ്രദായത്തിലുള്ള ഗവേഷണത്തിനു ഡോ. മാർക്ക് ഡിക്സ്‌കൗസ്‌കി, ഡോ. നവ്ജീവൻ റസ്‌തോഗി എന്നിവർക്ക് ഉപരാഷ്ട്രപതി രാജാനകാ പുരസ്‌കാരം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.
തുടർന്ന് 3.45നു കോയമ്പത്തൂർ ഇഷ യോഗ കേന്ദ്രത്തിലെ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായി അങ്ങോട്ടേക്കുപോകും. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ സാറ്റ്ലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് സന്ദർശിക്കുന്ന അദ്ദേഹം ഇസ്രോയുടെ ശാസ്ത്ര സമൂഹവുമായി സംവദിക്കും.