gst

തിരുവനന്തപുരം:ജി.എസ്.ടി കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കുന്ന വ്യാപാരികൾ മാർച്ച് 31ന് മുമ്പ് അപേക്ഷിക്കണമെന്ന് ജി.എസ്.ടി.വകുപ്പ് അറിയിച്ചു. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നത് കണക്കിലെടുത്താണിത്. നിലവിൽ കോമ്പോസിഷൻ സ്‌കീമിലുള്ളവർ പുതുതായി ഓപ്ഷൻ നൽകേണ്ടതില്ല.

അഞ്ച് കോടിരൂപയിലേറെ വിറ്റുവരവുള്ള വ്യാപാരികൾ ഏപ്രിൽ ഒന്നുമുതൽ ഇ ഇൻവോയ്സ് നിർബന്ധമായി പാലിക്കണം.ഇല്ലെങ്കിൽ ഇൻപുട്ട് ടാക്സ് ആനുകൂല്യം കിട്ടില്ല.കൂടാതെ ശിക്ഷാനടപടിയും നേരിടേണ്ടിവരും.

മൂന്ന് മാസത്തിലൊരിക്കൽ മാത്രം നികുതി റിട്ടേൺ നൽകാനാഗ്രഹിക്കുന്നവരും ഏപ്രിൽ ഒന്നിന് മുമ്പ് ഓപ്ഷൻ തിരഞ്ഞെടുക്കണം.നിലവിൽ ത്രൈമാസ റിട്ടേൺ നൽകുന്നവർക്ക് പ്രതിമാസ റിട്ടേണിലേക്ക് മാറാനും സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ അപേക്ഷിക്കണം.

ഐ.ജി.എസ്.ടി അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ സെസ് യൂണിറ്റുകളിലേക്കോ സാധനങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ എല്ലാ സാമ്പത്തിക വർഷവും ഇടപാടിന് മുൻപായി നിശ്ചിതഫോറത്തിൽ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് കമ്മി​ഷണർ മുൻപാകെ ഫയൽ ചെയ്യണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മി​ഷണർ അറിയിച്ചു.