an

ആലപ്പുഴ: ഓൺലൈൻ ആപ്പ് വഴി വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ അഞ്ചുപേർ ജില്ലയിൽ പിടിയിലായി. ചെങ്ങന്നൂരിൽനിന്ന് 3 പേരുംമാവേലിക്കരയിൽ നിന്ന് 2 പേരുമാണ് അറസ്റ്റിലായത്.

കരീലകുളങ്ങര സ്വദേശി അനന്തു (23), വെങ്ങോല അറയ്ക്കപടി മേപ്പുറത്ത് വീട്ടിൽ ഇവാൻ(25),സഹോദരൻ ആബിദ് (25) എന്നിവരാണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ആസ്പയർ എന്ന ആപ്പുവഴി രണ്ട് ലക്ഷം രൂപ ലോണിന് അപേക്ഷിച്ച പുലിയൂർ സ്വദേശിനി സുനിതയ്ക്ക് 1.1 ലക്ഷം രൂപയാണ് നഷ്ടമായത്. പലവിധകാരണങ്ങൾ പറഞ്ഞ് തവണയായി വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സുനിത പൊലീസിൽ പരാതി നൽകിയത്. മൂവാറ്റുപുഴയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നിരവധി ആളുകളിൽ നിന്നായി ഒന്നരകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് പ്രതികൾക്കായി

ഊർജ്ജിതമാക്കി. ഓൺലൈൻ വഴി കുറഞ്ഞ പലിശയ്ക്ക് ലോൺ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് മാവേലിക്കര സ്വദേശിനിയിൽ നിന്ന് പണംതട്ടിയ കേസിലാണ് രണ്ടുപേർ പിടിയിലായത്. മലപ്പുറം തിരൂർ വാണിഭക്കാരൻ വീട്ടിൽ സഫ് വാൻ (23),വെളിഞ്ഞം വീട്ടിൽ മുഹമ്മദ് ഇർഷാ (23) എന്നിവരാണ് അറസ്റ്റിലായത്. പലതവണയായി പണം കൊടുത്തിട്ടും ലോൺ ലഭിക്കാത്തതിനെത്തുടർന്ന് ചതിമനസിലാക്കിയ യുവതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ 1930
എന്ന നമ്പറിൽ പരാതി രജിസ്റ്റർ ചെയ്തു. തുടർന്ന് മാവേലിക്കര പൊലീസ് കേസെടുത്തു. പണം തട്ടിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ മാവേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മാവേലിക്കര കോടതി പ്രതികളെ റിമാൻഡ് ചെയ്തു.