
വർക്കല: നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിനെ ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖം മൂലം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ഐ.സി യൂണിറ്റിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സാദ്ധ്യമായ എല്ലാ ചികിത്സകളും നൽകിവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരൻ അറിയിച്ചു.