kn-balagopal

തിരുവനന്തപുരം: 13,600 കോടി കടമെടുക്കാൻ കേരളത്തിന് അനുമതി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം നൽകിയത് ശുഭകരമായ കാര്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിസന്ധി കാലത്ത് പിടിച്ചുനിൽക്കാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതികരിച്ച് വിവാദം ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. മാർച്ചിൽ സാധാരണയായി ലഭിക്കേണ്ട തുകയാണിത്. സുപ്രീംകോടതിയിലെ കേസിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത് തടഞ്ഞുവച്ചിരുന്നത്'- ബാലഗോപാൽ പറഞ്ഞു. ബാക്കി തുക കിട്ടാൻ ഉദ്യോഗസ്ഥതല ചർച്ച നടത്തും. ശമ്പളവും പെൻഷനും മുടങ്ങുന്ന പ്രശ്നമില്ല. നിയന്ത്രണവുമില്ല.