നെടുമങ്ങാട്: അമ്മൻകൊട - കുത്തിയോട്ട മഹോത്സവത്തിന്റെ ഭാഗമായി റവന്യു ടവർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 8 മുതൽ 12വരെ തീയതികളിൽ വൈദ്യുത ദീപാലങ്കാരം,സാംസ്‌കാരിക സമ്മേളനം,മ്യുസിക്കൽ ഇവന്റ് എന്നിവ നടക്കുമെന്ന് പ്രസിഡന്റ് പി.അനിൽകുമാറും സെക്രട്ടറി എസ്.വി.വിഷ്ണുവും അറിയിച്ചു.10ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും.സാഹിത്യകാരൻ വി.ഷിനിലാലിനെ ആദരിക്കും.12ന് പിന്നണിഗായകൻ ജോസ് സാഗറിന്റെ മെഗാ ഇവന്റ്- സന്ധ്യമയങ്ങും നേരം.