
വർക്കല: സാമ്പത്തിക ഞെരുക്കത്തിനിടയിലും ജുഡീഷ്യറിയുടെ ആവശ്യങ്ങളോട് വളരെ ഉദാരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നതെന്നും കോടതികളുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാർ അതിയായ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും മന്ത്റി പി.രാജീവ് പറഞ്ഞു. വർക്കല കോടതികളുടെ കെട്ടിടസമുച്ഛയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കായി പുതിയ ജുഡീഷ്യൽ സിറ്റിയുടെ നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ഹൈക്കോടതി നിയമിച്ച കമ്മിറ്റിയും മന്ത്റിതല സംവിധാനവും ഏർപെടുത്തിയിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.10 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കോടതി കെട്ടിടസമുച്ഛയത്തിന്റെ മാതൃക അനാഛാദനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.വർക്കല പോക്സോ കോടതി ജഡ്ജി സിനി.എസ്.ആർ,വർക്കല മുൻസിഫ് കോടതി മുൻസിഫ് രേഖ ലോറിയൻ,മജിസ്ട്രേറ്റ് എം.ഹരികൃഷ്ണൻ,പി.ഡബ്ലിയു.ഡി ബിൽഡിംഗ്സ് ചീഫ് എൻജിനിയർ ബീന.എൽ, നഗരസഭ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ,സി.പി.എം വർക്കല ഏരിയാകമ്മിറ്രി സെക്രട്ടറി എം.കെ.യൂസഫ്,കേരളബാങ്ക് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,അഡ്വ.കെ.ആർ.ബിജു,അഡ്വ.നിയാസ് എ.സലാം,അഡ്വ.മടവൂർഅനിൽ,കൗൺസിലർ ആമിനഅലിയാർ, സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ,അഡ്വ.എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.വർക്കല ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി.ദേവദാസ് സ്വാഗതവും സെക്രട്ടറി അഡ്വ.ജോബിൻ.പി.എസ് നന്ദിയും പറഞ്ഞു.