k

തിരുവനന്തപുരം: സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂർ ചെറുപുഴ പെരിങ്ങോം സ്വദേശി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയവരുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി ജിലുമോൾ മാരിയറ്റ് തോമസ്, സാമൂഹ്യസേവന രംഗത്ത് കോഴിക്കോട് സ്വദേശി വിജി പെൺകൂട്ട്, വിദ്യാഭ്യാസ- ശാസ്ത്രസാങ്കേതിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിഭാഗത്തിൽ പാലക്കാട് സ്വദേശിയും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്‌ട്രോ ഫിസിക്സിന്റെ ഡയറക്ടറുമായ അന്നപൂർണി സുബ്രഹ്മണ്യം എന്നിവർ അർഹരായി.

സ്ത്രീശാക്തീകരണ രംഗത്ത് 25 വർഷമായി പ്രവർത്തിക്കുന്ന കുടുംബശ്രീക്ക് പ്രത്യേക പുരസ്‌കാരം നൽകും. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്‌കാര വിതരണവും ഇന്ന് വൈകിട്ട് 3ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിൽ, ഡോ.ആർ.ബിന്ദു, ജെ.ചിഞ്ചുറാണി എന്നിവർ വിശിഷ്ടാതിഥികളാകും.