
നെടുമങ്ങാട്: നഗരസഭയിൽ പി.എം.എ.വൈ അർബൻ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും 625 വീടുകളുടെ ആദ്യഗഡു വിതരണവും ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം ചെയ്തു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.നഗരസഭ സെക്രട്ടറി ആർ.കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഹരികേശൻ നായർ,എസ്.അജിത,പി.വസന്തകുമാരി, പ്രോജക്ട് ഓഫീസർ ആനന്ദ്,പി.എം.എ.വൈ സ്പെഷ്യലിസ്റ്റ് സുചി എന്നിവർ പങ്കെടുത്തു.