
തിരുവനന്തപുരം: നവകേരള സദസിന് പോസ്റ്ററും ക്ഷണക്കത്തും ബ്രോഷറും അച്ചടിക്കാൻ ചെലവിട്ടത് 9.16 കോടി രൂപ. സി ആപ്റ്റിനായിരുന്നു പി.ആർ.ഡി അച്ചടി ചുമതല നൽകിയത്. 1,01,46,810 പേർക്കാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള ക്ഷണക്കത്ത് അയച്ചത്. അതിന് ചെലവ് 1,85,58,516 രൂപ. മുഖ്യമന്ത്രിയുടെ വലുതും ചെറുതുമായ 25.40 ലക്ഷം പോസ്റ്റർ അടിക്കാൻ ചെലവ് 2.75 കോടി. 97,96,810 ബ്രോഷർ അടിച്ചു. ചെലവായത് 4.55 കോടി.