1

വിഴിഞ്ഞം: കട്ടമരത്തിൽ മീൻപിടിക്കാൻപോയ മത്സ്യത്തൊഴിലാളി കടലിൽ വീണുമരിച്ചു. പൂന്തുറ ആറ്റിൻപുറത്ത് ടി.സി. 69/1351ൽ ജോസ് മിഖായേൽ അടിമ(53) ആണ് മരിച്ചത്. പൂന്തുറ തീരത്തുനിന്ന് ഏകദേശം മൂന്ന് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് കട്ടമരത്തിൽ നിന്ന് വീണീരിക്കാമെന്നാണ് കോസ്റ്റൽ പൊലീസിന്റെ നിഗമനം. മത്സ്യത്തൊഴിലാളികളാണ് ആളിലാത്ത കട്ടമരം ഒഴുകിപോകുന്നത് കണ്ടത്. ജോസിന്റെ കട്ടമരമാണെന്ന് സംശയത്തിൽ ബന്ധുവിനെ വിളിച്ചറിയിച്ചു. ഇതേ തുടർന്ന് ആളെ കാണാനില്ലെന്ന് കാണിച്ച് വിഴിഞ്ഞം കോസ്റ്റൽ പൊലീസിൽ പരാതി നൽകി. കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ പൂന്തുറ തീരത്തു നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് എസ്.ഐ.ജോസ് പറഞ്ഞു. കോസ്റ്റൽ വാർഡൻമാരായ സിയോദ്, സിൽവസ്റ്റർ, സി.പി.ഒ. എന്നിവരാണ് മൃതദേഹം കടലിൽ കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക് മാറ്റി. കോസ്റ്റൽ പൊലീസ് കേസെടുത്തു. ഭാര്യ. സൂസമ്മ. മക്കൾ: ഷീനാജോസ്, ഷീബാജോസ്, ഷീജാ ജോസ്. സംസ്‌കാരം പൂന്തുറ സെന്റ് തോമസ് പള്ളിയിൽ ഇന്ന് രാവിലെ 11.00ന് നടക്കും.