vigilance

തിരുവനന്തപുരം: ലോറികളിലും ടിപ്പറുകളിലും ട്രക്കുകളിലും അമിതഭാരം കയറ്റുന്നതും പെർമിറ്റിന് വിരുദ്ധമായി എക്സ്ട്രാ ബോ‌ഡി നിർമ്മിച്ച് ലോഡ് കൊണ്ടുപോവുന്നതും കണ്ടെത്താൻ ഓപ്പറേഷൻ ഓവർലോഡ്-3 എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ പിടിച്ചു. ജി.എസ്.ടി, ജിയോളജി പാസോ രേഖകളോ ഇല്ലാതെ ക്വാറി ഉത്പ്പന്നങ്ങൾ കൊണ്ടുപോവുന്നതായും കണ്ടെത്തി. രൂപമാറ്റം വരുത്തിയും അമിതഭാരം കയറ്റിയും പായുന്ന വാഹനങ്ങൾ മൈനിംഗ് ആൻഡ് ജിയോളജി, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ലെന്ന് വിജിലൻസിന് വിവരം കിട്ടിയിരുന്നു. വിജിലൻസ് മേധാവി ടി.കെ. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ ആറര മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്.