congress

തിരുവനന്തപുരം: കേരളത്തിലേതടക്കം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഇന്ന് തുടക്കമാവും. സംസ്ഥാനത്ത് ആലപ്പുഴ, കണ്ണൂർ, വയനാട് മണ്ഡലങ്ങൾ മാത്രമാണ് തീരുമാനമാകാനുള്ളത്. ബാക്കിയിടങ്ങിൽ സിറ്റിംഗ് എം.പിമാർ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

നിലവിൽ വയനാട് എം.പിയായ രാഹുൽ ഗാന്ധി രണ്ടിടങ്ങളിൽ നിന്നും മത്സരിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. വയനാട് നിലനിറുത്തിക്കൊണ്ട് യു.പിയിലെ അമേഠിയിൽ നിന്നു കൂടി മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.

ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിക്കാനുള്ള സാദ്ധ്യത വിരളം.

. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. അദ്ദേഹം ഹൈക്കമാന്റിനോട് അത്തരത്തിൽ ആശയവിനിമയം നടത്തിയെങ്കിലും പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയാവും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പിയും ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ചെയർമാൻ ഹരീഷ് ചൗധരിയും യോഗത്തിൽ പങ്കെടുക്കും.